അടുത്ത യാത്ര എങ്ങോട്ട് എന്ന് ആലോചനാ അവസാനം ചെന്നെത്തിയത് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തിരുവനാട്ടു മലയിൽ സ്ഥിതി ചെയ്യുന്ന ചിതറാൾ ക്ഷേത്രത്തിലേക്ക്

അങ്ങനെ രാവിലെ തന്നെ യാത്ര തുടങ്ങി. വെള്ളറട വഴി ആണ് ഞാൻ പോകുന്നത് .വഴി കുഴപ്പം ഇല്ല. പോകുന്ന വഴി ഡാമിന്റെ റിസോർവോയർ കണ്ടു . അങ്ങനെ ഉള്ള പ്രദേശങ്ങളിൽ ഒരു കാരണ വശാലും ലോക്കൽസിനോട് അന്വേഷിക്കാതെ ഇറങ്ങാനോ കുളിക്കാനോ ഒന്നും മുതിരാതിരിക്കുന്നതാണ് നല്ലതു. അപകടം പതിയിരിക്കുന്നുണ്ടാവും.അവിടൊരു ചെറിയ ഇടവേളക്കു ശേഷം പിന്നെയും യാത്ര തുടങ്ങി. ഏകദേശം 1.5-2 മണിക്കൂർ കൊണ്ട് ഞാൻ ലക്ഷ്യ സ്ഥലത്ത് എത്തി . തിരക്ക് തിരെ ഇല്ല .ഞാനും ഞാനും മാത്രം .മലമുകളിൽ ആയത് കൊണ്ട് നടന്ന് വേണം പോകാൻ .വണ്ടി ഒതുക്കി വച്ച് നടത്തം തുടങ്ങി.വൃത്തിയായി കെട്ടിയ കാലപടവുകളിലൂടെ പതുക്കെ കയറ്റം തുടങ്ങി. വെയിൽ തിരെ കുറവ് ആണ് .അത് നന്നയി. അല്ലെങ്കിൽ പണി ആയേനെ.ഏകദേശം ഒരു 20 മിനിറ്റ് നടക്കാൻ ഉള്ള ദൂരം. പോകുന്ന വഴിയിൽ ഉള്ള എല്ലാ മരത്തിലും പാറയിലും മലയാളിയുടെ തനി സ്വഭാവം കാണിച്ചിട്ട് ഉണ്ട്. കുറെ പേര് എഴുതി വച്ച് നശിപ്പിക്കുന്നുണ്ട്.സ്വന്തം പേരും ലവറിന്റെ പേരും വീട്ടിലെ പൂച്ചെടെ പേരും വരെ ഉണ്ട് ശുദ്ധ തെമ്മാടിത്തരം അല്ലാതെന്തു?!ആദ്യം തന്നെ കാണുന്നത് വലിയ ഒരു ആൽമരം ആണ്. അതിന്റെ ചുവട്ടിൽ കുറച്ച് നേരം വിശ്രമിച്ചതിന് ശേഷം മുകളിലോട്ട് നടന്നു . ചെറിയ ഒരു പാറ ഇടുക്കിലൂടെ ഊർന്നു വേണം പോകാൻ. 9-)0 നൂറ്റാണ്ടിൽ ആണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്.ആദ്യം തന്നെ നമ്മൾ കാണുന്നത് കുറെ ശിൽപ്പങ്ങൾ ആണ്.ജൈന മത ദേവന്മാരുടെ കൊത്തുപണികളോട് കൂടിയ ക്ഷേത്രം


നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ പ്രദേശത്തെ ജൈനമത സ്വാധീനം ഉണ്ടാക്കിയത് രാജാവ് മഹേന്ദ്ര വർമ്മൻ ഒന്നാമനായിരുന്നു.ക്ഷേത്രത്തിന് അടുത്തായി ഒരു ചെറിയ കുളം ഉണ്ട് പൂർണ്ണം ആയി പാറയിൽ നിർമിച്ചതാണ് ക്ഷേത്രം. ക്ഷേത്രത്തിന് അകത്ത് നല്ല തണുത്ത സമാധാനപൂര്ണം അന്തരീക്ഷം ആയിരുന്നു.അവിടെ കുറെ നേരം ചിലവ് ഒഴിച്ചതിന് ശേഷം മുകളിലേക്ക് നടന്നു .അവിടെ ഒരു വളരെ ചെറിയ കെട്ടിടം ഉണ്ടായിരുന്നു .ഒറ്റ മുറി ആണ് ഉള്ളത് .അതിന് വളരെ ചെറിയ ഒരു വാതിലും ഉണ്ട്. അകത്തേക്ക് കയറാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അവിടെയും എന്തൊക്കെയോ എഴുതി വച്ചുണ്ട് .ഞാൻ അപ്പൊ ആലോചിച്ചത് എഴുതാൽ ഒരു പേപ്പർ വാങ്ങാൻ ഗതി ഇല്ലാത്തവരും ഇങ്ങോട്ടു വരുന്നുണ്ടല്ലോ എന്നാണ്. ചിതറൽ മലയുടെ മുകളിൽ എത്തിയാൽ കാണുന്ന കാഴ്ചകൾ മനോഹരമാണ്... താഴെ ദൂരെ മനോഹരമായ തമിഴ്നാടൻ കാഴ്ചകൾ. നല്ല ഒന്നാന്തരം കാറ്റും... മനസിനും ശരീരത്തിനും ഒന്നു പോലെ കുളിർമ. അവിടെ നിന്നും കുറെ ഫോട്ടോ എടുത്ത് മടക്ക യാത്ര ആയി.
തിരുവനന്തപുരത്ത് ഉള്ളവർക്ക് ഒറ്റ ദിവസം കൊണ്ട് പോയി വരാൻ പറ്റിയ സ്ഥലം ആണ് ഉച്ചക്ക് ശേഷം പോകുന്നത് ആണ് നല്ലത്. വെയിലിന്റെ കാഠിന്യം കുറയും.
കന്യാകുമാരി മുതലായ ഡെസ്റ്റിനേഷൻ ആലോചിക്കുമ്പോൾ ഉൾപെടുത്താവുന്ന ഒരു സ്പോട്ട് ആണ് ഇത്...
NB: ഈലോകം നമുക്ക് മാത്രം ഉളളത് അല്ല .വരുന്ന തലമുറയ്ക്കു കുടെ ഉള്ളതല്ലേ. അത്‌കൊണ്ട് തന്നെ നമ്മൾ യാത്ര പോകുന്ന എല്ലാ സ്ഥലങ്ങളിലും സംരക്ഷിക്കാനും ഉള്ള ഉത്തരവാദിത്വം നമുക്കുണ്ട്.( എഴുതി നശിപ്പിക്കരുത് എന്ന്).
കുടിക്കാൻ ഉള്ള വെള്ളവും ,അത്യാവശ്യം കഴിക്കാൻ ഉള്ള ആഹാരവും കൊണ്ട് പോകുക അടുത്തു ഒന്നും ഒരു കടയും ഇല്ല.
കൊറോണക്ക് മുന്നേ പോയത് ആണ്

WRITTEN BY :@HariSankar UR
Previous Post Next Post