ഇല്ലിക്കൽ കല്ല്

ഇല്ലിക്കൽ കല്ല്

WRITTEN BY :@HariSankar UR


കേരളത്തിലെ കോട്ടയം ജില്ലയിലെ ഇല്ലിക്കൽ മലയുടെ മുകളിൽ
സ്ഥിതിചെയ്യുന്ന ഏകശിലയാണ് ഇല്ലിക്കൽ കല്ല്.സമുദ്രനിരപ്പിൽ നിന്ന് 3400 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇല്ലിക്കൽ കല്ല്
കുന്നുകൾക്കും ഒരു പ്രത്യേക ആകൃതി ആണ്. അവയിലൊന്ന് ഒരു കൂൺ പോലെയാണ്.അതുകൊണ്ടു തന്നെ അടുത്ത യാത്ര അങ്ങോട്ട് ആക്കി. രാവിലെ 3 മണിക്ക് വണ്ടിയും എടുത്ത് യാത്ര തുടങ്ങി .190 km ഉണ്ട് .രാവിലെ ആയത് കൊണ്ട് തന്നെ വഴിയിൽ തിരെ തിരക്ക് ഇല്ല .അത് കൊണ്ട് തന്നെ ഒരു മിനിമം സ്പീഡിൽ വണ്ടി ഓടിച്ചുകൊണ്ട് ഇരുന്നു.ഏറ്റവും അടുത്ത പെട്രോൾ പമ്പിൽ നിന്നും ഫുൾ ടാങ്ക് പെട്രോളും അടിച്ചു.ഒന്നര രണ്ടു മണിക്കൂർ കൊണ്ട് കൊട്ടാരക്കരയിൽ എത്തി .അവിടെ ഒരു ചായ കടയിൽ വണ്ടിയും ഒതുക്കി ഒരു ചായയും കുടിച്ച് കുറച്ച് നേരം അവിടെ ഇരിന്നു.ഇനിയും ഉണ്ട് ഏകദേശം 90 km റോഡിൽ കുറേശെ തിരക്ക് തുടങ്ങിയിരുന്നു.ചെറിയ സ്പീഡിൽ യാത്ര പിന്നെയും തുടർന്നു.രാവിലെ ആയത് കൊണ്ടും ഡിസംബർ ആയത് കൊണ്ടും നല്ല തണുപ്പ്‌ ഉണ്ടായിരുന്നു .ആ തണുപ്പൊക്കെ അങ്ങനെ ആസ്വദിച്ച് യാത്ര തുടർന്ന് കൊണ്ട് ഇരുന്നു.ഗൂഗിൾ മാപ് ഉള്ളത് കൊണ്ട് വഴി അറിയാൻ യാതൊരു തടസവും ഉണ്ടായില്ല .ഇല്ലിക്കൽ കല്ലിന് 40 km മുന്നേ ഒരു കടയിൽ കയറി ആഹാരം കഴിച്ചു .അപ്പോൾ സമയം 7 മണി അവിടെ നിന്നും ആഹാരവും കഴിച്ച് കുറച്ച് സമയം വിശ്രമിച്ചതിന് ശേഷം യാത്ര തുടർന്നു.രാവിലെ 8 മണി മുതൽ ഇല്ലിക്കൽ കല്ലിൽ പ്രവേശനം ഉണ്ട് എന്ന് അറിയാൻ പറ്റി.മെയിൻ റോഡ് കളത്തുക്കsവ് വരെ ഗൂഗിൾ ശരി ആയിരിന്നു അതിനു ശേഷം മാപ് പണി തന്നു. കുറെ തവണ വഴിതെറ്റി പിന്നെ സ്‌ഥിരം പണി തന്നെ ഫോൺ മാറ്റി വച്ച് ചോദിച്ച് ചോദിച്ച് യാത്ര തുടർന്നു.അങ്ങനെ ഇല്ലിക്കൽ കല്ല് മെയിൻ ഗേറ്റ് കണ്ടു .അപ്പോൾ ആണ് സമാധാനം ആയത് . അര km അവിടെ നിന്നും പോകണം .അവിടെ ആണ് പാർക്കിങ് .അതിനു ശേഷം വണ്ടി ഒതുക്കി വച്ചു .അവിടെ നിന്നും 2 രീതിയിൽ മുകളിലേക്ക് പോകാം .ഒന്ന് നടന്ന് പോകാം അടുത്ത് ജീപ്പ് ഉണ്ട് . ജീപ്പിൽ പോകാൻ ടിക്കറ്റ് ഉണ്ട് ഞാൻ ജീപ്പിൽ പോകാൻ തീരുമാനിച്ചത് 30 രൂപ ആണ് ജീപ്പിൽ പോകാൻ ഉള്ള ചാർജ് .വണ്ടിക്കും എനിക്കും fee ഉണ്ട്.എല്ലാം എടുത്ത് ജീപ്പിൽ പോകാൻ വേറെയും ആൾ വേണം ആദ്യം വന്നത് ഞാൻ ആയത് കൊണ്ട് ജീപ്പിൽ മുൻ സീറ്റ് കിട്ടി 10 മിനിറ്റ് കഴിഞ്ഞപ്പോൾ വേറെയും ആൾ വന്നു .പിന്നെ ജീപ്പ് കല്ലിന്റെ മുകളിലേക്ക് യാത്ര ആയി .1.5 km ഉള്ളൂ പെട്ടന്ന് തന്നെ മുകളിൽ എത്തി. 200 to 300 മീറ്റർ അവിടെ നിന്നും നടന്ന് പോകണം. മഞ്ഞും ഇല്ല വെയിലും ഇല്ല .അത് വളരെ നന്നായി .ക്ഷീണം കുറവേ തോന്നൂ .ഉള്ളത് കയറ്റം ആണ് .എന്നാലും അത് പെട്ടന്ന് കയറി .തിരക്ക് തിരെ ഇല്ലായിരുന്നു .അത് കൊണ്ട് തന്നെ കുറെ നേരം അവിടെ സമാധാനം ആയി നിൽക്കാം. മലയുടെ മുകളിൽ കമ്പി വേലി കെട്ടി തിരിച്ചു.അതിന് മുകളിലോട്ട് പോകാൻ പറ്റില്ല.അവിടെ നിന്നും ഞാൻ ഫോട്ടോയിൽ മാത്രം കണ്ട് പരിചയം ഉള്ള ഇല്ലിക്കൽ കല്ല് കണ്ടു. കുറെ ഫോട്ടോയും എടുത്ത് അവിടെ തന്നെ നിന്നു .പിന്നെ അവിടെ നിന്ന് ഇറങ്ങി കയറാൻ വളരെ പെട്ടന്ന് പറ്റി .പക്ഷേ ഇറങ്ങാൻ കുറച്ച് ടൈം എടുത്തു അപ്പോ ജീപ്പ് അവിടെ ഇല്ലായിരുന്നു വേറെ ജീപ്പ് വരും വരെ അവിടെ നിന്നു. ഒരു ചെറിയ കട അവിടെ ഉണ്ട്.വേറെയും കട അവിടെ ഉണ്ട് പക്ഷേ ഒന്നും വർക്കിങ് അല്ല .പലതും പൊളിഞ്ഞു പോയി. ചിലത് തുറന്നിട്ട് ഇല്ല. 10 മിനിറ്റ് കഴിഞ്ഞപ്പോൾ ജീപ്പ് വന്നു .അതിൽ ഞാൻ കയറി പെട്ടന്ന് തന്നെ ജീപ്പ് തിരിച്ച് എത്തി അപ്പോൾ തന്നെ സമയം 11.30 ആയി. അടുത്തത് എങ്ങോട്ട് എന്ന് ആയി. അവിടെ ഉള്ള ഒരു ചേട്ടനോട് ചോദിച്ചു ചേട്ടൻ ഒരു വെള്ളച്ചാട്ടം പറഞ്ഞു തന്നു പിന്നെ ഒന്നും നോക്കിയില്ല .വണ്ടി എടുത്തു അങ്ങോട്ട് പോയി .മാപ് പണി മുടക്കിയത് കൊണ്ട് ചോദിച്ചു ചോദിച്ചു പോയി .റഞ്ഞ തന്ന വഴി പോയി കുറെ പോയപ്പോൾ വഴി തീർന്നു.പിന്നെ കട്ട off road വണ്ടി ഒതുക്കി വച്ച് നടന്നു 500മീറ്റർ പോയപ്പോൾ വെള്ളച്ചാട്ടം കണ്ടു .ആരും ഇല്ല ഞാൻ മാത്രം അതുകൊണ്ട് തന്നെ കുറെ നേരം അവിടെ നടന്നു .വെള്ളത്തിൽ ഇറങ്ങിയില്ല അതിന്റെ കരയിൽ കിടന്നു നല്ല രസം ഉണ്ടായിരുന്നു .എന്തൊക്കയോ ആലോചിച്ചു അവിടെ നിന്നും കുറെ ഫോട്ടോ എടുത്തു. ഫോട്ടോഗ്രാഫി എനിക്ക് ഒരു ഹരം ആണ്. ഒരു മണിക്ക് അവിടെ നിന്നും ഇറങ്ങി മെയിൻ റോഡിൽ എത്തിയിട്ട് ഒരു ഹോട്ടൽ അനോഷിച്ച് ഇറങ്ങി .മാപ് നോക്കി തിരിച്ചു .മാപ് ഒരു ഇടവഴി പറഞ്ഞു തന്നു റോഡ് വളരെ മികച്ചത് ആണ്. അങ്ങനെ പോയി പന്തളം എത്തി. അവിടെ നിന്നും കഴിച്ചു പിന്നെയും യാത്ര തിരിച്ചു ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു യാത്ര ആയിരുന്നു ഇതും .



Previous Post Next Post