ഇതെഴുതാനുള്ള കാരണം എന്റെ ഒരു ഫ്രണ്ട് ആണ്, നീ ഇങ്ങനെ കുന്നും മലയുമൊക്കെ കയറി നടക്കുമ്പോ അതൊന്നെവിടേലും എഴുതി വെച്ചാൽ.. ആരെങ്കിലുമൊക്കെണ്ടാകും അന്നെപ്പോലെ നടക്കുന്നവർ അവർക്കൊക്കെ ഒരു ഉപകാരമാവൂലേന്ന്. അതാണ് ഒന്നെഴുതി നോക്കാംന്ന് കരുതിയത് ഇതിനു മുമ്പ് സ്കൂളിൽ പരീക്ഷക്ക് എഴുതിയ ഓർമ്മ പോലും കിട്ടുന്നില്ല അതുകൊണ്ടു തന്നെ തെറ്റുകൾ ഒരുപാട് ഉണ്ടാകും.
കാണുന്ന കാഴ്ചകൾ എത്രത്തോളം പതിപ്പിച്ചെടുക്കാൻ പറ്റുമെന്നെ നിക്കറിയില്ല.
ഈ സ്ഥലം കോഴിക്കോട് ജില്ലയിൽ കക്കാടം പൊയിൽ എന്ന സ്ഥലത്താണ്. ട്രെക്കിംഗും ഓഫ് റോഡും താൽപര്യമുള്ളവർക്ക് ഒരു നല്ല സ്പോർട്ട് ആയ്രിക്കും.
ഓഫ് റോഡിനോട് ഒരു മൂഡ് ഉള്ളതു കൊണ്ട് ഞങ്ങൾ പോയത് രണ്ട് ഫോർ വീൽ ജീപ്പുകളിലായാണ്, അതു കൊണ്ട് തന്നെ വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ മലയുടെ മുകളിലെത്തി. പിന്നെ കണ്ട കാഴ്ച എങ്ങനെയാ പറഞ്ഞറിയിക്കേണ്ടതെന്നെനിക്കറിയില്ല ഒരു രക്ഷയും ഇല്ലാത്ത climate ആയ്രുന്നു. ജീപ്പ് എത്തുന്ന സ്ഥലം കഴിഞ്ഞാൽ പിന്നെ കുറച്ച് നടക്കണം വ്യൂ പോയന്റിലേക്ക് ആ നടത്തം പോലും വല്ലാത്തൊരു ഫീലാണ്. നമ്മളെക്കാൾ ഉയരമുള്ള പുല്ലുകളൊക്കെ വകഞ്ഞു മാറ്റി ക്കൊണ്ടുള്ള ആ നടത്തം കൂടെ കൂട്ടിന് മഞ്ഞും ചാറ്റൽ മഴയും അങ്ങിനെ നടന്ന് ഞങ്ങൾ സ്ഥലത്തെത്തിയപ്പോൾ കണ്ട കാഴ്ച ഒരു വല്ലാത്ത കാഴ്ചയാണ്. മേഘങ്ങൾ താഴെയും ഞങ്ങൾ അതിന്റെ മുകളിലും നല്ല തണുത്ത കാറ്റും മഞ്ഞും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു പ്രത്യേകതരം ഫീൽ. അവിടെ അങ്ങിനെ ഇരുന്നാൽ സമയം പോയതറിയില്ല വേറെയും ചെറിയ പ്ലാൻ ഉള്ളതു കൊണ്ട് മനസ്സില്ലാ മനസ്സോടെ അവിടുന്നിറങ്ങി.
അടുത്തു തന്നെ ഒരു അടിപൊളി ഓഫ് റോഡ് ടാക്ക് ഉണ്ട് കുറച്ച് ടഫ് ആണ്. ഞങ്ങൾ തിരിച്ചു പോന്നത് ആ റൂട്ടിലൂടെ ആയിരുന്നു ഡ്രൈവ് തുടങ്ങി കുറച്ചു ദൂരം പോയപ്പോൾ തന്നെ രണ്ട് വണ്ടികളും ചെളിയിൽ കുടുങ്ങി വളരെ പ്രയാസപ്പെട്ടാണ് അവിടുന്ന് കയറിപ്പോയത്. അവിടുന്നങ്ങോട്ട് കയറുന്നതിനനുസരിച്ച് പ്രകൃതിക്ക് ഭംഗി കൂടി വരുന്നത് കാണുന്നുണ്ടായ്രുന്നു.
ഒരു ഇംഗ്ലീഷ് സിനിമക്ക് സെറ്റ് ഇട്ട പോലോത്ത സ്ഥലങ്ങളിലൂടെ ആണ് പിന്നെ ഞങ്ങൾ കടന്നു പോയത് ശരിക്കും കാടിന്റെ വന്യത അനുഭവിച്ചറിയാനാകും. അവിടെ കുറച്ച് നേരം റെസ്റ്റ് എടുത്ത് കാലിലുള്ള അട്ടയെ ഒക്കെ കുറേ ഒഴിവാക്കി ഒരു സൈഡിന്ന് ഒഴിവാക്കുമ്പോൾ മറ്റെ സൈഡിൽ കയറും അതായിരുന്നു അവസ്ഥ. ഏതായാലും ആ കാട്ടിന്ന് പുറത്തു കടക്കുമ്പോൾ വൈകുന്നേരം ഒരു 4.30 ഒക്കെ ആയിണ്ടാക്കും


