സുഹൃത്തുക്കളായ മുനീർ കെ. കെ, മിനാഫ് കരുവാറ്റ, മുഹമ്മദ് ഗഫൂർ പി.സി, കമറുദ്ധീൻ കോളിക്കൽ എന്നിവരുമൊത്ത് യാത്ര ആരംഭിക്കുമ്പോൾ ധനുഷ് കോടിയുടെയും രാമേശ്വരത്തിന്റെയും പ്രാധാന്യം കൂടുതൽ അറിയില്ലായിരുന്നു. ധനുഷ് കോടിക്ക് താമരശേശരിയിൽ നിന്ന് ഇന്നോവയിൽ യാത്ര ആരംഭിക്കുമ്പോൾ പ്രതേകിച്ചു പ്ലാന് ഒന്നും ഉണ്ടായിരുന്നില്ല. Facebook/Google Map ല് നിന്ന് കിട്ടിയ അറിവ് വെച്ച് ധനുഷ് കോടിയും രമേശ്വരവും കാണണം അത്ര തന്നെ ..
17 - 02- 2018 ശനി രാവിലെ 5 മണിക്ക് വീട്ടിൽ നിന്നിറങ്ങിയ ഞങ്ങൾ താമരശേരി-പാലക്കാട്- പൊള്ളാച്ചി - പളനി- മധുര- ഏർവാടി- വഴിയാണ് ധനുഷ് കോടിയിൽ എത്തിയത്. പളനി ക്ഷേത്രം, മധുര മീനാക്ഷി അമ്മ ക്ഷേത്രം എന്നിവ തീർത്ഥാടകരാൽ നിറഞ്ഞിരിക്കുന്നു. ഇവിടങ്ങളിൽ ഉള്ള വാസ്തു ശില്പങ്ങൾ, കൊത്തു പണികൾ, എന്നിവ വളരെ ശ്രദ്ധേയമാണ്. മധുരയിൽ നിന്നും ഞങ്ങൾ നേരെ പോയത് ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ മുസ്ലിം തീർത്ഥാടന കേന്ദ്രമായ ഏർവാടിയിലേക്കാണ്. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലാണ് ഏർവാടി ഗ്രാമം ഇവിടെ മക്കയിൽ നിന്നും മത പ്രബോധനത്തിന് വന്ന്, അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഇബ്രാഹിം ബാദുഷ തങ്ങളുടെ അനുഗ്രഹം തേടാനാണ് വിശ്വാസികൾ എത്തുന്നത്. രോഗികളിൽ ഭൂരിഭാഗവും മാനസിക നില തെറ്റിയവരും മറ്റ് പ്രയാസങ്ങളും അനുഭവിക്കുന്നവരുമാണ്. ഇവിടെയുള്ള മാനസിക രോഗികളും ബന്ധുക്കളുടെയും പ്രയാസങ്ങൾ കരളലയിപ്പിക്കുന്നതാണ്. നാഥൻ നമ്മളെ കാക്കട്ടെ ആമീൻ. 2001 ആഗസ്ത് 6 ന് ഇവിടെയുണ്ടായ തീ പിടുത്തത്തിൽ ചങ്ങലയിൽ ബന്ധിക്കപ്പെട്ട 28 അന്തേവാസികൾ മരണപ്പെട്ടതും സങ്കടകരമാണ്. ഒന്നാം ദിനം ഏർവാടിയിൽ താമസിച്ച ഞങ്ങൾ പുലർച്ചെ 4 മണിക്ക് ലക്ഷ്യസ്ഥാനമായ ധനുഷ് കോടിയിലേക്ക് കുതിച്ചു.
ഇന്ത്യയുടെ തെക്ക് കിഴെക്കെ അറ്റത്ത് നിന്ന് തെറിച്ചു പോയ സ്വപ്ന ഭൂമി ആയിരുന്നു ധനുഷ്കോടി .ശ്രീലങ്കയിലേക്ക് വെറും 15 കിലോമീറ്റര് ദൂരം ഉള്ള എത്തിപിടിക്കാവുന്ന അത്രേം അടുത്തായിരുന്നു ധനുഷ് കോടി മുനംപ് ധനുഷ്കോടിക്ക് പറയാന് ഉള്ളത് ദുരന്ത മാത്രംആണ് ഇന്നുള്ളത്. പാമ്പന് പാലം കയറി തുടങ്ങുമ്പോള് തന്നെ മനസിലാവും പ്രകൃതി നമുക്ക് ഒരിക്കിവെചിരിക്കുന്ന ഭീകരത ...പാലം കയറുമ്പോള് തന്നെ കാണാം ഓരമായി തന്നെ തകര്ന്ന മറ്റൊരു റെയില്വേ പാലം .1964 ല് ധനുഷ്കോടി ചക്രവാതം എന്ന പേരില് അറിയപെടുന്ന മണിക്കൂറില് 240 കിലോമീറ്റര്വേഗതിയില് ആഞ്ഞടിച്ച കൊടുങ്കാറ്റും പേമാരിയും തകര്ത്ത് കളഞ്ഞത് ഒരു നഗരത്തെ മുഴുവന് ആയിരുന്നു . ഇന്ത്യയിലും ശ്രീലങ്കയിലും ആയി 1000 കണക്കിന് ആളുകള് മരിച്ചു ...
പാമ്പന് പാലം :--
തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയുടെ ഭാഗമായ പാമ്പൻ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലമാണ് പാമ്പൻ പാലം. തീവണ്ടിക്കു പോകാനുള്ള പാലവും മറ്റു വാഹനങ്ങൾക്കായുള്ള പാലവും സമാന്തരമായി ഉണ്ടെങ്കിലും തീവണ്ടിപ്പാലത്തിനെയാണ് പ്രധാനമായും പാമ്പൻ പാലമെന്നു വിളിക്കുന്നത്.റോഡ് പാലത്തേക്കാൾ പതിറ്റാണ്ടുകളുടെ പഴക്കമുള്ള തീവണ്ടിപ്പാലത്തിന് ഈ പേര് പണ്ടേ പതിഞ്ഞിരുന്നു. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാമ്പൻപാലം രാജ്യത്തെ എഞ്ചിനീയറിങ് വിസ്മയങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. 2345 മീറ്റർ നീളമുള്ള പാമ്പൻപാലം രാജ്യത്തെ ഏറ്റവും നീളമുള്ള കടൽ പാലമാണ്. കപ്പലുകൾക്ക് കടന്ന് പോകാൻ സൗകര്യമൊരുക്കി പകുത്ത് മാറാൻ കഴിയുന്ന രീതിയിലാണ് പാലത്തിന്റെ നിർമ്മാണം. പ്രധാന കരയ്ക്കും രാമേശ്വരം ഉൾപ്പെടുന്ന പാമ്പൻ ദ്വീപിനും ഇടയിലുള്ള പാക് കടലിടുക്കിനും കുറുകെയാണ് പാലം. മീറ്റർ ഗേജ് തീവണ്ടികൾക്കു മാത്രം കടന്നുപോകാൻ കഴിഞ്ഞിരുന്ന പഴയ പാലം റെയിൽവേ വിപുലീകരണത്തിന്റെ ഭാഗമായി 2007ൽ ബ്രോഡ്ഗേജ് ആയി മാറി.... പാമ്പന് പാലത്തിലൂടെ ഉള്ള ട്രെയിന് യാത്രയും ,റോഡ് പാലത്തില് നിന്നുള്ള ട്രെയിന് വരുമോബോള് ഉള്ള സൗന്ദര്യം ആസ്വദിക്കാന് നിരവധി വിനോദ സഞ്ചാരികൾ ആണ് എത്താറുള്ളത്. 1964 ഡിസംബർ 22-നു രാത്രിയുണ്ടായ അതിശക്തമായ ചുഴലിക്കാറ്റ് പാമ്പൻ ദ്വീപിനെ തകർത്തെറിഞ്ഞു. ധനുഷ്കോടിയിലേക്കു പോവുകയായിരുന്ന ഒരു ട്രെയിൻ ഒന്നാകെ കടലിലേക്ക് ഒലിച്ചുപോയി. ആരും രക്ഷപ്പെട്ടില്ല. ധനുഷ്കോടി പട്ടണവും റോഡും തീവണ്ടി പാളവും എല്ലാം പൂർണ്ണമായി നശിച്ചു. പാമ്പൻ പാലത്തിനും കാര്യമായി കേടുപറ്റി. പാലത്തിന്റെ നടുവീലെ ലിഫ്റ്റ് ചുഴലിയിലും തകർന്നില്ല. ഈ ഭാഗം നിലനിർത്തി പിന്നീട് പുതുക്കി പണിതതാണ് ഇപ്പോഴുള്ള പാലം. ദുർഘടമായ കൊങ്കൺപാതയും ഡെൽഹി മെട്രോയും പണിയാൻ നേതൃത്വം വഹിച്ച ഇ. ശ്രീധരൻ ആണു പാമ്പൻ പാലവും പുതുക്കിപ്പണിയാൻ നേതൃത്വം വഹിച്ചത്. 6 മാസം ആയിരുന്നു തമിള് നാട് സര്ക്കാര് സമയം കൊടുത്തിരുന്നത് പുനര് നിര്മിക്കാന് വെറും 45 ദിവസം കൊണ്ട് അസാധ്യമായ ആ കര്മം ശ്രീധരന് സർ തീര്ത്തത്... മത്സ്യ തൊഴിലാളികളുമായി ചേര്ന്ന് തകര്ന്ന പാലത്തിന്റെ തൂണുകള് ഉയര്ത്തി പാലം പുനര് നിര്മിച്ചത്....ദുരന്തത്തിനു ശേഷം ധനുഷ്കോടിയിൽ ആളൊഴിഞ്ഞു. തകർന്ന കെട്ടിടങ്ങൾ മാത്രമാണ് അവിടെയിപ്പോഴുള്ളത്. തീവണ്ടികൾ രാമേശ്വരം വരെയേ പോകൂ....
ധനുഷ് കോടിയിലേക്ക് വന്നു കൊണ്ടിരുന്ന ഒരു ട്രെയിന് ഉള്പെടെ ആയിരുന്നു കടലെടുത്തത് .115 യാത്ര കാരുടെ ജീവന് ആണ് അത് എടുത്തത് .അതി ഭീകരമായ അവസ്ഥയാണ് ധനുഷ്കോടി അന്ന് അഭിമുഖീകരിച്ചത് .ട്രെയിന്റെ ഇരട്ടി ഉയരത്തില് അടിച്ച തിരമാല ട്രെയിനെ കടലിനു അടിയിലേക്ക് വലിചെടുക്കപെട്ടു, 110 യാത്രക്കാരും 5 സ്റ്റാഫ് ഉള്പെടെ ഒരാള് പോലും രക്ഷപെട്ടില്ല. 48 മണിക്കൂറിനു ശേഷമാണ് ഈ വാര്ത്ത പുറം ലോകം അറിഞ്ഞത്.
അന്ന് ധനുഷ്കോടിയിൽ മാത്രം 800 ഓളം പേര് മരിച്ചിരുന്നു .പള്ളിയും സ്കൂള്കളും, ആശുപത്രിയും, പോര്ട്ട് ഓഫീസികളും വ്യാപാര സ്ഥാപനങ്ങളും ഉള്ള ഒരു വിനോദ സഞ്ചാര നഗരം ഓര്മ മാത്രമായി.നയതന്ത്ര പ്രധാന്യം അര്ഹിക്കുന്ന ഈ പട്ടണം തമിഴ്നാട് സര്ക്കാര് ഇന്ന് വരെ പുനർനിര്മിച്ചിട്ടില്ല . അന്നത്തെ ദുരന്തത്തില് തകര്ന്ന പാമ്പന് പാലം വീണ്ടും പുനര് നിര്മിച്ചത് നമ്മുടെ കേരളത്തിന്റെ അഭിമാനായ മെട്രോ മാന് ശ്രീധരന് സർ ആയിരുന്നു .1964 ലെ നടുക്കുന്ന ഓര്മകളുമായി ആളൊഴിഞ്ഞ ധനുഷ്കോടി ഇന്നും ഒരു ഫോസില് ആയി നിലനില്ക്കുന്നു .വെറും 45 മീറ്റര് വീഥിയില് ഏറ്റവും വീതി കുറഞ്ഞ അതിര്ത്തി ശ്രീലങ്കയുമായി പങ്കിടുന്നു .ഈ അതിര്ത്തി മുനംബ് ശ്രീലങ്കയുമായി കടലിനടിയുലൂടെ ബന്ധിക്കപെട്ടിരിക്കുന്നു .. ഒരു വശത് ബംഗാള് ഉള്കടല് ,മറുവശത്ത് ഇന്ത്യന് മഹാ സമുദ്രം എന്നിവയാണ് ... ക്ഷേത്ര നഗരമായ രമേക്ഷരത്തിന്റെ ഒഴിവാക്കാനാവാത്ത ഒരു ഭാഗമാണ് ധനുഷ്കോടി. ഹിന്ദു സങ്കൽപമായ രാമസേതു ധനുഷ്കോടി മുനംപില് ആണ് തുടങ്ങുന്നത് ..ഹിന്ദുക്കളെ സംബധിച്ച് ഒരു പുണ്യ ഭൂമി ആണ് രമേശ്വരം. പാമ്പന് പാലം ഇറങ്ങി ചെല്ലുന്നത് രമേശ്വരം ക്ഷേത്രത്തിലേക്ക് ആണ്. കൊത്തുപണികളും, കല് തൂണുകളും ആണ് ക്ഷേത്രത്തില് ഉള്ളത്.മൊബൈല് ഉള്ളില് കയറ്റി വിടഞ്ഞത് കൊണ്ട് പിക് ഒന്നും കിട്ടിയില്ല. ക്ഷേത്രത്തിന്റെ മുമ്പില് നിന്ന് വലത്തോട്ടു തിരിഞ്ഞാണ് ധനുഷ് കോടിക്ക് യാത്ര തുടങ്ങുന്നത് ... അരമണിക്കൂര് ഇടവിട്ട് ഇപ്പോഴും ധനുഷ് കോടിക്ക് ബസ് ഉണ്ടാവും ....ധനുഷ്കോടി അടുക്കുംതോറും കര നേര്ത്ത് രണ്ടു വശത്തും കടല് കാണാന് സാധിക്കും. ഒരുവശത്ത് ബംഗാള് ഉള്കടല്, മറുവശത്ത് ഇന്ത്യന് മഹാ സമുദ്രം . ബസ് നിക്കുന്നിടത് നിന്ന് നീണ്ടു നിവരന്നു കിടക്കുന്ന മണല്തിട്ട ആണ്. മറ്റുമാണ്. ഇവിടെ തിര പോയിട്ട കുഞ്ഞു ഓളം പോലും അടിക്കാതെ ഒരുവശത്ത് ബംഗാള് ഉള്കടല് . തൊട്ടു അടുത്തു തിരകളുമായി ഇന്ത്യന് മഹാ സമുദ്രം . ബംഗാള് പൊതുവെ ശാന്ത സ്വഭാവമാണ് .ഇവ തമ്മിലുള്ള കൂടിച്ചേരല് കണ്ണിനു കുളിരേകും. ഇങ്ങനെ നിശബ്ദതയില് നിന്ന കടല് തന്നെയാണ് പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു നഗരത്തെ തന്നെ ഇല്ലതാക്കിയത് . . ഇപ്പോഴും കടലില് നഗരത്തിന്റെ നഷ്ട ഭാഗങ്ങള് കടലിനു അടിയില് ഉണ്ട് .അന്നത്തെ ദുരന്തത്തിനു ശേഷവും ഇവിടെ കുറച്ചു മനുഷ്യര് ജീവിക്കുന്നുണ്ട്. മുക്കുവകുടിലുകള് ആണ് എല്ലാം . മീന്പിടിച്ചു ജീവിക്കുന്നവര് .. അങ്ങിങ്ങായി പനയോല വെച്ച് ഉണ്ടാകിയ കുടിലുകള് കാണാന് സുന്ദരം ആണെങ്കിലും അവരുടെ ജീവിതം അത്ര സുന്ദരം അല്ല. ഇനിയും ഒരു ദുരന്തം അവരെ എപ്പോഴും പിടികൂടാം. തീരത്ത് കൂടി കുറെ നടന്നു ചുറ്റും നോക്കുമ്പോള് വല്ലാത്ത ഒരു ഭീകരത നമ്മുടെ മനസില് ഉണ്ടാവും അവിടെ നിക്കുമ്പോള് 1964 ലെ ആ ദുരന്തം നമ്മുടെ കണ്ണില് കൂടെ മറഞ്ഞു പോകും അതിന്റെ കാഠിന്യം മനസില് അലയടിക്കും പറഞ്ഞു അറിയിക്കാന് പറ്റില്ല അത് . തിരിച്ചു വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോള് ഒരു തവണ എങ്കിലും ആഗ്രഹിച്ചു പോയി പഴയ പ്രതാപ കാലത്തില് ധനുഷ് കോടിയെ ഒന്ന് കാണാന് പറ്റിയിരുന്നു എങ്കില് എന്ന് .......? തിരികെ കാറിൽ കയറി അബ്ദുല് കലാം സാറിന്റെ വീട്ടില് പോയി .. രാമേശ്വരം ക്ഷേത്രത്തിൽ നിന്ന് നടക്കാവുന്ന ദൂരം ഉള്ളൂ രണ്ടു നിലകളില് തെരുവില് നിക്കുന്ന വീടിന്റെ മുകളില് മ്യൂസിയം ആയി ഉപയോഗിക്കുന്നു ... വിവിധ നയതന്ത്രജ്ഞരുമായുള്ള ഫോട്ടോകൾ, അദ്ദെഹം യുവ മനസ്സിന് സമർപ്പിച്ച പുസ്തകങ്ങൾ, മെഡലുകൾ, വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച ഡോക്ടറേറ്റ് സർട്ടിഫിക്കറ്റുകൾ,മറ്റുമായി റൂം നിറഞ്ഞിരിക്കുന്നു ...
കലാം സാറിന്റെ മൂസിയ സന്ദർശന ശേഷം ഞങ്ങൾ പോയത് APJ Abdul Kalam മെമ്മോറിയത്തിലേക്കാണ്. രാമേശ്വരത്ത് 5 km അകലെയാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. അദ്ദെഹത്തിന്റെ മരണ ശേഷം കേന്ദ്ര സർക്കാറിന്റെ പ്രതിരോധ മന്ത്രാലയം രണ്ട് വർഷം കൊണ്ട് അതി മനോഹരമായ ഒരു സ്മാരക കേന്ദ്രമാക്കിയിട്ടുണ്ട്. യതാർത്ഥത്തിൽ അദ്ദേഹത്തിന്റെ ഖബറിടം കൂടാതെ ഒരു റിസർച്ച് സെന്റർ ആക്കി മാറ്റിയിട്ടുണ്ട്. ഇവിടെ APJ മ്യൂസിയത്തിൽ ഉള്ളത് പോലെ അദ്ദെഹത്തിന്റെ ഉയർച്ചയുടെ വിവിധ ഘട്ടങ്ങൾ, കുട്ടിക്കാലം, കുടുംബ ജീവിതം, മിസൈൽ - ശാസ്ത്ര ജോലിക്കിടയിലെ വിവിധ ഫോട്ടോകൾ, പ്രഥമ പൗരനായപ്പോൾ ബന്ധപ്പെട്ട രാഷട്രതലവന്മാരൊടപ്പവും ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന ആപത വാക്യത്തെ ഉയർത്തി പിടിക്കുന്ന രീതിയിൽ വിവിധ സംസ്ഥാനങ്ങൾ, ഗോത്രങ്ങൾ, വർഗങ്ങൾ, പരമ്പരാഗത കലാരൂപങ്ങൾ എന്നിവയെ അനുസ്മരിപ്പിക്കുന്ന ഫോട്ടോകൾ, അദ്ദെ ഹത്തിന്റെ ഓഫീസ്, ഷില്ലോംങ് IMM ലെ അവസാനത്തെ സംവാദം, കുഴഞ്ഞു വീഴുന്ന രംഗം, അവസാന ദിവസത്തിൽ അദ്ദേഹം ഉപയോഗിച്ച വസത്രങ്ങൾ, കണ്ണട, ഡയറി, പ്രാർത്ഥന (മുസല്ല..) വസതുക്കൾ, ബാഗ്, .. എന്നിവയെല്ലാം അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ സന്ദേശമായ My Life is my Message എന്ന രൂപത്തിൽ Humble, Simple ജീവിതം നയിച്ച ഇന്ത്യയുടെ സാമ്പത്തിക സാഹോദര്യ അഭിവൃദ്ധിക്ക് സ്വപനം കാണാൻ പഠിപ്പിച്ച കലാം സാറിനോടുള്ള ആദരവ് എത്രയോ കൂടി. APJ മ്യൂസിയത്തിലും APJ മെമ്മോറിയത്തിലും ഫോട്ടോ എടുക്കാൻ അനുവദിക്കുന്നതല്ല.
അതില് നിന്ന് നമ്മളെ ഒരുപാട് ആകര്ഷിക്കുന്ന ഒന്നാണ് കലാം സാറിന്റെ ലളിത ജീവിതം. കുറച്ചു നേരം അവിടെ ചിലവഴിച്ചു. ഇനിയും വരണം എന്ന ആഗ്രഹത്തോട് കൂടി നാട്ടിലേക്ക് .....
യാത്രയുടെ ഒരംഗത്തിന് ചെലവ് 2450/-
Total KM covered: 1270
Reached : 18-02-2018 11.45 PM
Written By: ഫസൽ വാരിസ് കാന്തപുരം
