CHINNAR WILDLIFE SANCTUARY

നിറക്കൂട്ടിനകത്തുപെട്ടതുപോലെയാണ് ചിന്നാറിൽ ചെന്നാൽ. 
കേരളത്തിലെ മഴനിഴൽക്കാടാണ് ചിന്നാർ വന്യജീവിസങ്കേതം. മൂന്നാർമലനിരകൾ കടന്ന് മറയൂരിലെത്തുമ്പോൾ തന്നെ മഴ നമുക്കന്യമാകും. മറയൂരിൽനിന്ന് തമിഴ്നാട്ടിലെ ഉഡുമൽപേട്ടയിലേക്കുള്ള കാട്ടുവഴിയിലാണ് കേരളത്തിന്റെ മഴനിഴൽസുന്ദരിയായ ചിന്നാർ. 

സാഹസികരെയും സഞ്ചാരികളെയും സകുടുംബയാത്രികരെയും ചിന്നാർ സ്വാഗതം ചെയ്യുന്നു. ചിന്നാറിന്റെ നിറക്കൂട്ട് എന്താണെന്നറിയേണ്ടേ..  

മഴനിഴൽക്കാടെന്നു വച്ചാൽ..

 മഴയുടെ നിഴൽ മാത്രം കിട്ടുന്ന കാട് എന്നുതന്നെ അർഥം. അതായത് ഒരു മലയ്ക്കിപ്പുറത്ത്  കനത്തമഴ കിട്ടുമ്പോൾ  അപ്പുറത്ത് വരണ്ട കാലാവസ്ഥയുണ്ടെങ്കിൽ അഥവാ മഴയുടെ പൊട്ടും പൊടിയും മാത്രം കിട്ടുന്നുവെങ്കിൽ അത് മഴനിഴൽപ്രദേശമാണ്. മൊത്തത്തിൽ വരണ്ടിരിക്കും പ്രകൃതി. എന്നുവച്ച് ചിന്നാർ നിങ്ങളെ നിരാശരാക്കില്ല കേട്ടോ.. 

ഇരുപുഴകൾ ചേരുന്ന കൂട്ടാറിലും അതിസുന്ദരിയായ തൂവാനം വെള്ളച്ചാട്ടത്തിനടുത്തും മരവീടുകളുണ്ട്. അവിടെ ഒരു രാത്രി ചേക്കേറണം. പോകാം.. 

മൂന്നാറിന്റെ ഭംഗിയ്ക്കു തൽക്കാലം വിടപറഞ്ഞ് ഞങ്ങൾ അതിരാവിലെത്തന്നെ മറയൂർ റോഡിലേക്കു വണ്ടിയോടിച്ചു.
أحدث أقدم