ഞങ്ങൾ ഗണ്ടികോട്ട പോയ കഥ...

ഞങ്ങൾ ഗണ്ടികോട്ട പോയ കഥ...

WRITTEN BY :@Rajesh Dineswaran

(10-ആം ക്ലാസിൽ വെച്ച് essey എഴുത്ത് നിർത്തിയതാണ്, വേറെ എഴുതി പരിചയവും ഇല്ല. തെറ്റ് കുറ്റങ്ങൾ പൊറുക്കണം)
ഒരുപാട് നാളത്തെ ഒരു ആഗ്രഹം ആയിരുന്നു ആന്ധ്ര പ്രദേശിലുള്ള ഗണ്ടിക്കൊട്ട കാണണമെന്നുള്ളത്...കുറച്ച് മുന്നേ FB യിൽ കണ്ട യാത്ര കുറിപ്പാണു ആധാരം... long ലീവിന് നാട്ടിലുള്ള കാലം. കസിന് ബാംഗ്ലൂരിൽ പോകേണ്ട ആവശ്യം ഉണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ bike trip പ്ലാൻ ചെയ്ത് തുടങ്ങി (സഞ്ചാരി ഗ്രൂപ്പിലെ bike riders ന്റെ കഥകൾ കേട്ടപ്പോ മ്മക്കും ഒരു പൂതി). ഇടക്ക് വീട്ടിൽ (പോത്തുകല്ല്) നിന്ന് എറണാകുളം ബൈക്കിൽ up-down ചെയ്തതാണ് ധൈര്യം. Home> Bangalore> Gandikkotta മാപ് നോക്കി 4 ദിവസത്തെ പ്ലാൻ റെഡി ആക്കി. Plan പറഞ്ഞപ്പോ 2 കസിൻസ് കൂടി വരുന്നുണ്ടെന്നു പറഞ്ഞു. ഒരാൾ ബാംഗ്ലൂരിൽ ജോലിചെയ്യുന്ന ആളാണ്. യാത്ര തുടങ്ങുന്നതിന് 2 ദിവസം മുന്നേ ബാംഗ്ലൂരിൽ official പരിപാടി ഉള്ളവന്റെ ട്രിപ്പ് cancel ആയി...BUT OUR PLAN REMAINS SAME. പോകുന്നതിന് മുന്നത്തെ ദിവസം ആണ് കുറച് നല്ല ഒരു ഹെൽമറ്റും 1pair gloves ഉം വാങ്ങിയത്. വണ്ടിയുടെ (UNICORN) ബാക് ടയർ മാറ്റി, ഓയിൽ change ചെയ്തു. നമ്മളും വണ്ടിയും റെഡി....


അങ്ങനെ 21/07/2019 നനുത്ത മഴയുള്ള പ്രഭാതത്തിൽ തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ച യാത്ര പ്രാവർത്തികമായപ്പോഴേക്കും 10 മണി ആയി...ഞങ്ങൾ നേരെ വഴിക്കടവ്, നാടുകാണി പിടിച്ചു വണ്ടി വിട്ടു...നാടുകാണിയിൽ വെച്ചു ചെറുത്തരത്തിൽ tea&snacks കഴിചു അടുത്ത lap ആരംഭിച്ചു, ഗുഡലുർ>ബന്ദിപൂർ>ഗുണ്ടൽപെട്> ബാംഗ്ലൂർ. ബന്ദിപൂർ ഒരിക്കലും നമ്മളെ നിരാശരക്കാറില്ല.. ആന, മയിൽ, ഒട്ടകം...
ഒട്ടകമില്ല....(ഗൾഫിൽ ജോലിചെയ്യുന്നവന്റെ ജല്പനങ്ങൾ) കാട്ടുപോത്ത്, മാൻ അങ്ങനെ ആവശ്യത്തിനും അനാവശ്യത്തിനും മൃഗങ്ങൾ. ബാംഗ്ലൂരിൽ കൂടെ വന്ന കസിന്റെ (സാബു) PG ഉണ്ട്. അവിടെ താമസിക്കാനുള്ള പ്ലാനിൽ ആണ് പോകുന്നത്. ഗുണ്ടൽപെട് എത്തുന്നതിന് മുന്നേ ലെഫ്റ്റ് തിരിഞ്ഞാൽ ഗോപാലസ്വാമി temple ഉണ്ട്. അവിടെ അതിനു മുന്നേ 2 പ്രാവശ്യം പോയത് കൊണ്ട് പോയില്ല...സൂര്യകാന്തി പടങ്ങൾക്കു നടുവിലൂടെ യാത്ര.... ആഹാ. അന്തസ്സ്......മൈസൂരിൽ ടച്ച് ചെയ്യാതെ ഞങ്ങൾ ബാംഗ്ലൂരിലേക്ക് വിട്ടു. വഴിയിൽ വെച് ഭക്ഷണം കഴിച്ചു. ഫുഡ് EXPLORE ചെയ്യാൻ ഉദ്ദേശം ഇല്ലാത്തൊണ്ടു വഴിയരികിൽ കണ്ട ഒരു തട്ടുകടയിൽ ആണ് കയറിയത്. വഴിയിൽ നല്ല ബ്ലോക്ക് കാരണം 9 മണിയോടടുത്തു ബാംഗ്ലൂരിൽ എത്താൻ. റൂം ഒക്കെ സംഘടിപ്പിച്ചു ഫ്രഷ് ആയി ഫുഡ് അടിച്ചു ഉറക്കത്തിലേക്ക്....
പിറ്റേ ദിവസം അതി രാവിലെ തന്നെ ഞങ്ങൾ nandihills കാണാൻ ഇറങ്ങി. നല്ല തിരക്കുണ്ടായിരുന്നു. അവിടെ ചെന്നപ്പോൾ നല്ല കോടമഞ്ഞ്... വേറെ ഫീൽ....നല്ല view point ഉണ്ട് കുറച്ച അധിക നേരം ഞങ്ങൾ അവിടെ കറങ്ങി, പടം പിടിച്ചു...പിന്നെ തിരിച്ചിറങ്ങി. തിരിച്ചിറങ്ങുമ്പോൾ ഏതോ ഒരു വളവിൽ ഞാനും വണ്ടിയും റോഡുമായി ഒരു കശപിശ... ഏതായാലും ഞങ്ങളുടെ രണ്ടാളുടെയും പെയിന്റ് കുറച്ച് പോയി. Crashguard വളഞ്ഞു, visor ചെറുതായി ഇളക്കം തട്ടി. റോഡ് അവിടുത്കാരനായതുകൊണ്ടു അവനൊന്നും പറ്റിയില്ല 😢...കയ്യിൽ first aid കിറ്റ് (after shave lotion, bandage) ഉണ്ടായിരുന്നത് കൊണ്ടു അതു വെച്ചു അഡ്ജസ്റ് ചെയ്തു.
തിരിച്ചു ഞങ്ങൾ ഹൈവേയിൽ എത്തി ബൈക്കിന്റെ അറ്റകുറ്റപ്പണി ഒക്കെ തീർത്തു യാത്ര തുടർന്നു. റോഡ് ഒക്കെ സൂപ്പർ ആണ്. തിരക്കില്ലാത്ത റോഡ്. Kochi>. Newdelhi road ആണ്. Gorantla>kadiri>Pulivendula വഴി ആണ് പ്ലാൻ ചെയ്തത്. 252 km ഉളളൂ nandihills ഇൽ നിന്ന്. 7 മണിക്കൂർ യാത്ര പ്ലാനിൽ. റോഡ് അടിപൊളി ആയത് കൊണ്ടും യാത്ര രസം കയറിയത് കൊണ്ടും Gorantla ഞങ്ങൾ വിട്ടു. മാപ് നോക്കാൻ മറന്നു പോയി. കുറച്ചു അധികം മുന്നോട്ടു പോയപ്പോൾ എന്തോ പന്തികേട് തോന്നി മാപ് നോക്കിയപ്പോൾ പിന്നെയും 150 km ഓളം ബാക്കി. അപ്പോഴേക്കും ഞങ്ങൾ ananthpur cross ചെയ്തിരുന്നു. അതോടെ ഗണ്ടികോട്ട യിലെ സൂര്യാസ്തമയം സ്വാഹ....
ഏതായാലും അടുത്ത ഗണ്ടികോട്ട റോഡ് പിടിക്കാം എന്നു പറഞ്ഞു വീണ്ടും മുന്നോട്ട്. Gandikotta ആണ് ലക്ഷ്യം എങ്കിലും ബൈക്കു റൈഡ് ആണ് എനിക്ക് പ്രധാനം. ആന്ധ്ര എന്നെ യാത്രയിൽ ഒരിക്കലും മുഷിപ്പിച്ചില്ല. നല്ല റോഡുകളും നമ്മൾ കേരളീയർ ഇതുവരെ കാണാത്ത ഭൂപ്രകൃതിയും. ഇടക്ക് നോക്കെത്താ ദൂരത്തോളം കൃഷി സ്ഥലങ്ങൾ. നെൽപ്പാടങ്ങൾക്ക് നടുവിലൂടെ പോകുമ്പോൾ ഉള്ള പച്ച നെല്ലിന്റെ മണം. യ്യാ മോനെ...പറഞ്ഞു അറിയിക്കാൻ പറ്റൂല.
വൈകുന്നേരം ആയപ്പോഴേക്കും gandikkotta യുടെ backside ഇൽ എത്തി. പിന്നെയും 50 km ഓളം കറങ്ങി പോകണം നമ്മൾ വിചാരിച്ച സ്ഥലത് എത്താൻ. അവിടുത്തെ ചില ആളുകൾ ഈ സംഭവം കേട്ടിട്ട് പോലുമില്ല. ഞങ്ങൾ ഏകദേശം 8.30 ഓടെ AP tourism departmentന്റെ ഹരിത റിസോർട്ടിൽ എത്തി. അവിടെ ആണ് റൂം ബുക് ചെയ്തത്. ഇട ദിവസം ആയത് കൊണ്ട് ഒരു ഈച്ച പോലും ഇല്ല അവിടെ. പക്ഷെ saturday, sunday ഭയങ്കര തിരക്കാണത്രെ. All from Mumbai, Hyderabad, Bangalore. നല്ല സ്നേഹമുള്ള ആൾക്കാർ. ഞങ്ങൾ 3 ആൾക്കാർ 1500 രൂപക്ക് tent എടുത്തു. എല്ലാം അവർ തന്നെ സെറ്റ് ചെയ്ത തരും. ഭക്ഷണം കഴിച്ചു കഴിഞ്ഞ് luggage ഒക്കെ അവിടെ തന്നെ വെച്ചു ക്യാമറ, laptop, mobile, purse, കയ്യിൽ കരുതി വഴി കാണിക്കാൻ വന്ന ആളുടെ കൂടെ ടെന്റിലേക്ക് പോയി. അവിടെ പുതിയ developments ന്റെ ഭാഗമായി bath attached tents ഒക്കെ സെറ്റ് ചെയ്യുന്നുണ്ട്. വർക് നടക്കുന്നതെ ഉള്ളൂ. പെന്ന നദിയുടെ കരയിൽ ഞങ്ങൾ ഒന്ന് കണ്ണോടിച്ചു. ആകെ ഇരുട്ട്. പക്ഷെ ഞങ്ങൾ കൂടുതൽ തിരയാൻ നിന്നില്ല. അതുവരെ കണ്ട gandikkotta യുടെ എല്ല ഫോട്ടോസും മനസിൽ നിന്നു മായ്ച്ചു കളഞ്ഞു നാളെ കാണാനിരിക്കുന്ന വമ്പൻ surprise എന്തായിരിക്കും എന്നോർത്ത് കൊണ്ടു നിദ്രയെ പുൽകി.
പിറ്റേന്ന് രാവിലെ ചെറു ചാറ്റൽ മഴയോ മഞ്ഞു തുള്ളികളോ ആണ് ഉറക്കത്തിൽ നിന്നും ഉണർത്തിയത്. ടെന്റിൽ നിന്നും പുറത്തിറങ്ങിയ ഞാൻ കണ്ട കാഴ്ച.... സത്യം പറഞ്ഞാൽ "ഈ കാഴ്ച കാണാനാണോ ഭഗവാനെ ഇവിടെ വരെ എത്തിച്ചത്" എന്ന് ചോദിച്ചു പോയി (ഇതൊക്കെ കാണാനാണ് നിന്നെ ഒക്കെ പടച്ചത് എന്ന് മൂപ്പര് തിരിച്ച പറഞ്ഞോ??☺️☺️). ദൈവം നമ്മൾ സഞ്ചാരികൾക്ക് വേണ്ടി തീർത്തു വെച്ച അനേകം സൃഷ്‌ടികളിൽ ഒന്ന്. അനിർവചനീയമായ ഒരു അനുഭൂതി എനിക്ക് അനുഭവപ്പെട്ടു. കൂടെ വന്നവരൊക്കെ ഇടിവെട്ടേറ്റപോലെ നിൽക്കുന്നു. ഒരു അര മണിക്കൂർ എങ്കിലും എടുത്തു കാണും ഫോട്ടോക്ക് വേണ്ടി മൊബൈൽ എടുക്കാൻ ടെന്റിലേക്ക് തിരിച്ചു കയറാൻ.
കുറച്ചു കഴിഞ്ഞു ഞങ്ങൾ റിസോർട്ടിൽ പോയി ഫ്രഷ്‌ ആയി. ബ്രേക്ഫാസ്റ്റ് ഒന്നും കാര്യമായി കിട്ടിയില്ല. തിരിച്ചു കോട്ടക്ക് അടുത്തേക്ക് പോന്നു. 2 പാക്കറ്റ് ബിസ്ക്കറ്റും ഒരു ബോട്ടിൽ ജ്യൂസും വാങ്ങി കോട്ടക്ക് ഉള്ളിലേക്ക് കയറി. പഴയ കോട്ടയല്ലേ....ഒരു ഏകദേശം രൂപം എല്ലാവർക്കും മനസിൽ ഉണ്ടാവുമല്ലോ. അതുകൊണ്ട് കൂടുതൽ തള്ളുന്നില്ല. പോകുന്ന വഴി കുറെ കുട്ടികൾ കോട്ടക്ക് അകത്തുള്ള സ്കൂളിലേക്ക് പോകുന്നു. ഞാൻ ഒക്കെ 25 വർഷം മുന്നേ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കൊണ്ടുപോയിരുന്നു മോഡൽ school bag. ഒരു ചെറിയ ഗ്രാമം ഉണ്ട് കോട്ടക്ക് ഉള്ളിൽ.
പിന്നെ അമ്പലം, വലിയ ഒരു കിണർ, മോസ്ക്, ധാന്യ പുര, ജയിൽ, അങ്ങനെ പലതും. കോട്ടക്ക് ഉള്ളിലൂടെ പോയിട്ടു വേണം പെന്ന നദിയുടെ സൈഡിൽ എത്താൻ. അവിടെ പാറക്കൂട്ടങ്ങൾക്കിടയിൽ ഒരു കിടിലൻ view point ഉണ്ട്. ഒന്നു പറകൾക്കിടയിലൂടെ നൂഴ്ന്ന് ഇറങ്ങണം. വലിയ വെള്ളാരംകല്ല് പാറകളുടെ slab അടുക്കി വെച്ചത് പോലെ ആണ് അവിടുത്തെ ഭൂപ്രകൃതി. ചില പാറകളിൽ പുരാതന ലിഖിതങ്ങൾ കാണാം. ഞങ്ങൾ കോട്ടയുടെ ചുറ്റുമതിലുകളുടെ മുകളിൽ കയറി കുറെ ഫോട്ടോസ് എടുത്തു. പിന്നെ അവിടുന്ന് ഇറങ്ങി അടുത്തുള്ള ഒരു ചെറു കുന്നിന്റെ മുകളിൽ പോയി കോട്ടയുടെയും സമീപ പ്രദേശങ്ങളുടെയും ദൃശ്യം ക്യാമറയിലും മനസിലും പകർത്തി.
ഏകദേശം ഉച്ചയോടെ ഞങ്ങൾ ഭക്ഷണം കഴിച്ച് അവിടെ നിന്നും വിട്ടു. പോകുന്ന വഴിയൊക്കെ നയന മനോഹരം ആയിരുന്നു. Gloves ഇട്ടതു കൊണ്ട് മൊബൈലിൽ ഫോട്ടോ എടുക്കാൻ എപ്പോഴും glove ഊരണം. അത് കൊണ്ട് cousin ന്റെ കയ്യിൽ കൊടുത്ത എന്റെ DSLR വാങ്ങി കയ്യിൽ വെക്കാം എന്ന് വിചാരിച്ചു കാമറ ചോദിച്ചപ്പോഴാണ് സാധനം ഗണ്ടികോട്ടയിലെ റിസോർട്ടിൽ മറന്ന കാര്യം അറിയുന്നത്. അപ്പോഴേക്കും ഞങ്ങൾ വെറും 96 km മാത്രേ ഓടിയിരുന്നുള്ളൂ...വീണ്ടും തിരിച് ഗണ്ടികോട്ട.....!!!!!എന്നോട് അവിടെ wait ചെയ്യാൻ പറഞ്ഞു അവർ പോയിട്ട് വരാം എന്ന് പറഞ്ഞു.... അവരുടെ സ്വഭാവത്തിന് ഞാൻ ഒരു കട്ടൻ അടിക്കുമ്പോഴേക്കും സാധനം കൊണ്ടു വരും. അത് ഏതായാലും വേണ്ട....ഞാനും വരാം എന്ന് പറഞ്ഞു വണ്ടി തിരിച്ചു. എന്റെ മൊബൈലിൽ range ഇല്ലാതിരുന്നത് കൊണ്ടായിരുന്നു. Resortil നിന്നു അവർ പല പ്രാവശ്യം വിളിച്ചിരുന്നു.
ഞങ്ങളുടെ പ്ലാൻ ആകെ തെറ്റി. അവിടെ പോയി സാധനം എടുത്ത് ബാംഗ്ലൂരിൽ എത്തിയപ്പോ പുലർചെ 4 മണി. സാബുവിനെ അവന്റെ pg ഇൽ drop ചെയ്ത ഞങ്ങൾ വേറെ കസിന്റെ റൂമിലെത്തി. കുളിച്ച് കിടന്നുറങ്ങി.
പിറ്റേ ദിവസം രാവിലെ ഏകദേശം 11.00 മണിയോടെ ഞങ്ങൾ അവിടെ നിന്നും യാത്ര തുടങ്ങി. മൈസൂർ വഴി നിലമ്പൂർ. ബാംഗ്ലൂരിൽ വെച്ചു തന്നെ പോലീസ് പിടിച്ചു. Private വണ്ടി ബോർഡർ cross ചെയ്ത് കൊണ്ടുപോകാണമെങ്കിൽ RTO പെർമിഷൻ വേണമത്രെ. 1800 ആണ് ഫൈൻ. കൈക്കൂലി ആണ് ആവശ്യം. 2 കെളവൻമാർ. ഒരു 50 രൂപ കൊടുത്തു ഒഴിവാക്കി വിട്ടു. നമ്മക്ക് ചെലവാക്കാൻ കൂടുതൽ സമയം ഇല്ല. ബന്ദിപൂർ ചെക്ക് പോസ്റ്റ് ക്രോസ്സ് ചെയ്യണം. അതുകൊണ്ട് സാമാന്യം സ്പീഡിൽ തന്നെ പോന്നു. ഇടക്കിടെ മഴ ഒക്കെ ഉണ്ടായിരുന്നു. കുറച്ചൊക്കെ നനഞ്ഞു. ഇടക്ക് ഭക്ഷണം കഴിക്കാൻ ഒന്നു നിർത്തി. 6.30 നു മുന്നേ ബന്ദിപൂർ ചെക്ക് പോസ്ട് ക്രോസ്സ് ചെയ്തു. ഇടക്കൊക്കെ ഇരുട്ടതും ആനയെയു മറ്റ്‌ മൃഗങ്ങളെയും കണ്ട് ഒരുപാട് വണ്ടികൾ പല സ്ഥലത്തും നിർത്തി ഇട്ടിരിക്കുന്നു. ഒരു സൈഡിലുള്ള മൃഗങ്ങളെ നോക്കി നിൽക്കുമ്പോൾ മറുഭാഗത്ത് നിന്ന് വേറെ മൃഗങ്ങൾ ആക്രമിക്കില്ലേ...അതൊന്നും ആരും ചിന്തിക്കുന്നില്ല.. നമ്മൾ ഉള്ള ഗ്യാപ്പിലൂടെ scoot ആയി. ഗുഡലൂരും നടുകാണിയും പിന്നിട്ട് നാലാം ദിവസം രാത്രി ഏകദേശം10.00 മണിയോടെ വീട്ടിലെത്തി. ഒരു ദീർഘകാലം ആഗ്രഹത്തിന്റെ സമാപനം.
أحدث أقدم