കോഴിക്കോട് നിന്നും കാസറഗോഡ് വരെ സൈക്കിൾ റൈഡ്,,,,,
WRITTEN BY : @Sameer Bendichal Hassainar
കഴിഞ്ഞ ദിവസം 27km റൈഡ്നു ശേഷം ഇന്ന് രാവിലെ വീണ്ടും റൈഡ് ആരംഭിച്ചു,,,, തിക്കോടി ലൈറ്റ് ഹൌസ് കാണാൻ പറ്റിയില്ല കാരണം വൈകുന്നേരം 4മണി മുതൽ 6മണി വരെയാണ് സന്ദർശനം,,, പിന്നെയും യാത്ര തുടർന്നു,,, പോകുന്ന വഴിയിൽ കുഞ്ഞാലി മറയ്കാറുടെ വീടും തൊട്ടടുത്തുള്ള മ്യൂസിയവും പള്ളിയും കാണാൻ സാധിച്ചു,,

ഇന്നലത്തെ 27km റൈഡ്നു ശേഷം ഇന്ന് കൊയിലാണ്ടിയിൽ നിന്നും മുഴുപ്പിലങ്ങാടി ബീച്ച്ലേക്ക് റൈഡ് നടത്തി,,,, 55km ആണ് ഇന്ന് റൈഡ് ചെയ്തത്,,, ബീച്നു അടുത്തുള്ള ഒരു റൂമിൽ തങ്ങാനാണ് ഇന്ന് പ്ലാൻ,,, നാളെ രാവിലെ വീണ്ടും റൈഡ് തുടരണം,,,, സൈക്കിൾ റൈഡ് ചെയ്യുമ്പോൾ ലഭിക്കുന്ന വൈബ് വേറെ ലെവൽ ആണ്,,, എല്ലാവരും സൈക്കിൾ റൈഡ് ഒന്ന് പരീക്ഷിച്ചു നോക്കൂ,, രാവിലെ 1hour റൈഡ് ചെയ്താൽ മതി,,, നല്ല ഒരു excise ഉം കൂടാതെ മാനസിക ഉത്സാഹം ലഭിക്കാനും സഹായിക്കും,,
ഇന്ന് 103km റൈഡ് ചെയ്തു യാത്ര ഫിനിഷ് ചെയ്തു,, യാത്രയിൽ ഒരുപാട് ആളുകളെ പരിചയപ്പെടാനും പല ഭക്ഷണങ്ങളും രുചിക്കാനും സാധിച്ചു,, ഒരു സൈക്കിൾറൈഡ് ക്ലബ്ബിൽ മെമ്പർ ആവാനും സാധിച്ചു,,, ഇനിയും ചെറിയ റൈഡ് കൾ ചെയ്യാൻ പ്ലാൻ ഉണ്ട്,,,
സൈക്കിൾ എന്ന് പറയുമ്പോൾ എല്ലാവർക്കും ആദ്യം ഓർമ വരുക ചെറുപ്പത്തിൽ ഒരു റൗണ്ട് ചവിട്ടാൻ തരുമോ എന്ന് മറ്റുള്ളവരോട് പറഞ്ഞ നൊസ്റ്റാൾജിയ ആയിരിക്കും,,, ചെറുപ്പത്തിൽ പീടികക്കു പോകാൻ സൈക്കിൾ വാങ്ങി തരണം എന്ന് വാശി പിടിച്ചതും ഓർമയിൽ വരും,, വലുതായി കഴിഞ്ഞാൽ സൈക്കിൾ വാങ്ങിയാൽ നിനക്ക് കുട്ടിത്തം മാറിയില്ലേ എന്നായിരിക്കും അടുത്ത ചോദ്യം,,അല്പം കഴിഞ്ഞാൽ പതുക്കെ പറയും സൈക്കിൾ ചവിട്ടാൻ തരുമോ 🥴
പല സുഹൃത്തുക്കളും MTB സൈക്കിൾ എന്തിനു സെലക്ട്‌ ചെയ്തു എന്ന് ചോദിച്ചു? ,,, ഓഫ്‌ റോഡും rough റോഡും റൈഡ് ചെയ്യാൻ വേണ്ടിയാണ് സെലക്ട്‌ ചെയ്തത്,,, റോഡുകൾക്ക് എപ്പോഴും സൗന്ദര്യം കൊടുക്കുന്നത് ചെറിയ പാലങ്ങളും അതിന്റെ താഴെ കൂടി ഒഴുകുന്ന അരുവികളും പുഴകളും ആണ്,,,, വൈകുന്നേരം റൈഡ് നു വേണ്ടി ഇറങ്ങിയപ്പോൾ കണ്ട മുല്ലച്ചേരി പാലവും പരിസരങ്ങളും 😍👌😊
മോർണിംഗ് റൈഡ് ചെയ്യുന്നതിനിടെ പെരുമ്പളക്കടവ് പാലത്തിന്റെ അടുത്ത് റസ്റ്റ്‌ നു ഇറങ്ങിയപ്പോൾ കേരളത്തിന്റെ പച്ചപ്പും തടാകവും പാലവും റോഡും ശുദ്ധ വായുവും നല്ല മണവും ഒന്നും കൂടി ആസ്വദിക്കാൻ സാധിച്ചു 😍🌲
തിരക്ക് പിടിച്ച ജീവിതം എന്ന് പറയുന്ന ആളുകൾക്കു പറ്റിയ ഒരു പരിഹാരം ആണ് സൈക്കിൾ റൈഡ്,,, നല്ല ക്ഷമയും നല്ല ആരോഗ്യത്തിനും,,, പുക മലിനീകരണം, ശബ്ദ മലിനീകരണം, ഇന്ധന നഷ്ടം തുടങ്ങിയ കാര്യങ്ങൾകുള്ള ഒരു സൊല്യൂഷൻ കൂടിയാണ് സൈക്കിൾ റൈഡ്,,,, കൂടാതെ വേഗത്തിൽ സഞ്ചരിക്കുന്നതിനേക്കാൾ പതുക്കെ സഞ്ചരിക്കുമ്പോൾ പ്രകൃതിയെ കൂടുതൽ അറിയാനും ആസ്വദിക്കാനും സാധിക്കുന്നു,,,
സൈക്കിൾ റൈഡ് എന്ന് പറയുന്നത് വെറും ഒരു തമാശ കളിയല്ല,,,നമ്മുടെ ശരീരത്തിൽ ഊർജം വരുന്നത് പ്രധാനമായും ചലനത്തിലൂടെയാണ്,, motion create the imotion, imotion create the energy,,,
എല്ലാ അവധികാലവും ഒരേ രൂപത്തിൽ തന്നെ കഴിഞ്ഞു പോകുന്നു,,,, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയിൽ നിന്നാണ് സൈക്കിൾ റൈഡ് ആരംഭിച്ചത്,,, കാസറഗോഡ് ജില്ലയിൽ തന്നെ മോർണിംഗ് റൈഡ് ചെയ്യാൻ വേണ്ടിയാണ് സൈക്കിൾ വാങ്ങിയതെങ്കിലും ദൂരെയുള്ള സ്ഥലങ്ങൾ കൂടി സൈക്കിൾ സവാരി തുടരണം എന്നാണ് ആഗ്രഹം, പോകുന്ന വഴികളിൽ challange, ride, different എക്സ്പീരിയൻസ് എല്ലാം വെറൈറ്റി thrill ആണ് സമ്മാനിക്കുന്നത്,,
മോർണിംഗ് സൈക്കിൾ റൈഡ് എന്ന് പറയുന്നത് വെറൈറ്റി അനുഭവമാണെങ്കിലും ഇടയ്ക്ക് എടുക്കുന്ന റസ്റ്റ്‌ ടൈമിൽ പുസ്തകം കൂടി വായിക്കുക ആണെങ്കിൽ റൈഡ് കളർഫുൾ ആക്കാം,,,, ശാരീരികമായിട്ടുള്ള ഒരു നല്ല ആക്ടിവിറ്റി എന്നതിലും ഉപരിയായി നമ്മുടെ അടുത്ത് തന്നെയുള്ള സ്ഥലങ്ങൾ മോർണിംഗ് സവാരി നടത്താനും കുടുംബവീടുകൾ സന്ദർശിക്കാനും ഈ ഒരു സമയം ഉപയോഗിക്കാം,,,
Mountain ട്രക്ക് ചെയ്യാൻ വേണ്ടി കൂടിയാണ് MTB select ചെയ്തത്,,,, റൈഡ് സ്റ്റാർട്ട്‌ ചെയ്തപ്പോൾ ചെറിയ ഒരു മടി ഉണ്ടായിരുന്നു,,, റൈഡ് തുടങ്ങിയപ്പോൾ മടി മാറുകയും ഊർജം കൂടുകയും 1000m ത്തോളം ഉയരത്തിൽ യാത്ര കംപ്ലീറ്റ് ചെയ്തു,,, യാത്രയിൽ വ്യത്യസ്ത ഒരു അനുഭവം കാണാൻ ഇടയായി,, കരിച്ചേരി പാലം കിട്ടുന്ന വളവ് സ്റ്റാർട്ട്‌ ചെയ്യുന്ന ഭാഗത്തു സൗജന്യമായി യാത്രകാർക് രാത്രിയിൽ ചായയും പകലിൽ മോരും വെള്ളവും ലഭിക്കുന്ന ഒരു സ്ഥലം,,,, ഹൈ വേയുടെ സൈഡിൽ കരിമ്പും ബത്തക്ക സർബത്തും അമ്മാനം ആടുന്ന ഈ ഒരു കാലത്ത് വ്യത്യസ്തമായ ഒരു കാഴ്ചയായി തോന്നി,,,, എല്ലാവർക്കും നന്മകൾ നേരുന്നു,,, സ്നേഹത്തോടെ,,,,സമീർ അബുദാബി.
13

أحدث أقدم