ഹിമാലയത്തിന്റെ താഴ്‌വാരങ്ങൾ Part 1

കൊച്ചിയിൽ നിന്നും കാസോളിലേക്ക്



വർഷങ്ങളുടെ കാത്തിരിപ്പുണ്ട് ഓരോ വലിയ യാത്രയ്ക്കും. ഹിമാലയം എന്ന ബക്കറ്റ് ലിസ്റ്റ് മുൻപിൽ ഉണ്ടെങ്കിക്കും എവിടേക്ക് എന്ന ചോദ്യം ബാക്കി ആയി. അഖിൽ ചേട്ടനേം ഗോപുനേം പിന്നെ ഒരുപാട് സുഹൃത്തുക്കളേം വിളിച്ചു ലഡാക് കസോൾ മനാലി തവാങ് അങ്ങനെ ഒരുപാട് അഭിപ്രായങ്ങൾ. അവിടെ എവിടെയോ മനസ്സിൽ ഉടക്കിയ സ്ഥലം " സ്പിറ്റി വാലി ". പിന്നീട് തിരച്ചിൽ ആയിരുന്നു. പോകേണ്ട വഴികളും രീതികളും സമയമവും. എല്ലാം സ്വന്തമായി ചെയ്ത റിസ്ക് എടുക്കാൻ ഉള്ള മൂഡിൽ " റിസ്ക് എടുക്കാതെ റസ്ക് സപ്പിട മുടിയാത് " എന്ന കവി വചനം ഉരുവിട്ട് പ്ലെയ്നും ബസും ട്രെയിനും ഒക്കെ ആയി അങ് സെറ്റ് ആക്കി. ശ്രീദേവും ബിനോയും ദിൽഷനും പിന്നെ ഞാനും.
അവശ്യ വസ്തുക്കൾ
° Thermals
° Woolen Gloves
° Jackets
° Shoes and Woolen Socks
° Medicines ( *Altitude Sickness )
° Essential Clothes
° Power Banks and Extensions
° Sunglass
° BSNL Sim
യാത്ര ആരംഭിക്കട്ടെ
● കൊച്ചി- ഡൽഹി- ബുന്തർ
ജൂലൈ 26 രാവിലെ ഇൻഡിഗോ വിമാനത്തിൽ ഡൽഹി ആയിരുന്നു ആദ്യ ലക്‌ഷ്യം. അപ്പോൾ തന്നെ ആദ്യ മണ്ടത്തരം. ആവശ്യത്തിൽ കൂടുതൽ വസ്ത്രം കരുതിയത്. (ആവശ്യമായത് മാത്രം കരുതുക അല്ലെങ്കിൽ ചുമക്കേണ്ടി വരും). യാത്ര സുഖകരം. ഡൽഹി എത്തിയപ്പോൾ ആണ് മെട്രോ എന്ന പ്രസ്ഥാനത്തോട് ഇത്രയും ബഹുമാനം. ഡൽഹിയിൽ എവിടെ പോണമെങ്കിലിം മെട്രോ ഉണ്ട്. കൊച്ചി വെച്ച് നോക്കുമ്പോൾ വിലക്കുറവും ആണ്. മെട്രോ കയറി ഡൽഹിയുടെ ഷോപ്പിങ് തലസ്ഥാനം ആയ Connaught Placeയിലേക്ക്. ലോക്കൽ ഫുഡിന് പകരം KFC കേറി വരാൻ പോകുന്ന ദിവസങ്ങൾക് ഉള്ള ഊർജം സംഭരിച്ചു. അവിടെ നിന്നും നമ്മടെ സ്വന്തം ഓട്ടോ ചേട്ടൻ വക 500 രൂപക്ക് India Gate, Parliment, രാഷ്ട്രപതി ഭവൻ ഒക്കെ ചുറ്റി അടിച്ച് അവസാനം ബസ് സ്റ്റോപ്പ് എത്തി. പൊതുവെ ഹിമാചൽ ബസുകളെ പറ്റി മോശം അഭിപ്രായം ആണെങ്കിലും ഞങ്ങൾ സഞ്ചരിച്ച Lakshmi Travels അടിപൊളി വണ്ടി ആയിരുന്നു. അവിടെ നിന്നും പോകുന്ന വഴിക്ക് ധാബയിൽ നിന്നും ഭക്ഷണം. ബുന്തർ വേറെ സുഖ നിദ്ര.
Kochi - Delhi Flight 7600 rupees
Delhi - Bhuntar Bus 1060 rupees
● ബുന്തർ- കസോൾ- രഷോൾ വില്ലജ്
ബുന്തറിൽ ബസ് ഇറങ്ങി തൊട്ട് അപ്പുറത്തെ മലബാർ ഹോട്ടൽ കയറി ഭക്ഷണവും പ്രഭാത കർമങ്ങളും വൃത്തി ആയി നടത്തി. ഇനി ലക്‌ഷ്യം കസോൾ. ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു. ഹിമചലിന്റെ തണുപ്പ് വന്ന് തുടങ്ങി. ബസ് സ്റ്റാൻഡ് ചെന്നപ്പോൾ ദേ മലയാളികൾ. എവിടെ ചെന്നാലും അങ്ങനെ തന്നെ ആണല്ലോ. പിന്നീട് ബസ് യാത്ര. ആപ്പിൾ തോട്ടങ്ങളും ഗ്രാമ പ്രദേശങ്ങളും. ബസ്സിൽ വെച്ചാണ് സൗരവ് ബ്രോനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിനോട് സംസാരിച്ചപ്പോൾ കുറെ തവണ ഹിമാചൽ വന്നിരിക്കുന്ന ആളാണ് എന്ന് മനസിലായി. മുൻപേ പ്ലാൻ ചെയ്തതിൽ നിന്ന് ആദ്യത്തെ മാറ്റം. രഷോൾ എന്ന മായ ലോകത്തെ പറ്റി പറഞ്ഞു ഞങ്ങളെ മയക്കി. എന്നാൽ അവിടെക്കവട്ടെ എന്ന് ഉറപ്പിച്ചു. കസോൾ ഇറങ്ങി ചല്ലാൽ വിളജിലേക് ഒരു മണിക്കൂർ ട്രെക്ക് മഴയിൽ കൂടെ. പ്രശസ്തമായ ശിവ കഫേയിൽ ബാഗുകൾ വെച്ച് ശിവനെ പൂജിചിച് 4 km trek രഷോൾ ഗ്രാമത്തിലേക്ക്. ഇതിൽ ഏറ്റവും സവിശേഷം 8 മണിക്കൂർ എടുത്തു ഞങ്ങളും ഞങ്ങളുടെ വഴികാട്ടികൾ ആയ ബ്രൗണിയും സുഹൃത്തുക്കളും. ( ആവശ്യത്തിനുള്ള വെള്ളവും ഭക്ഷണവും കരുതുക അത്രക്ക് കഠിനമായ ട്രെക്ക് ആണ്). സ്വര്ഗത്തിനിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാണ് എന്ന് പറഞ്ഞത് സത്യമാണ്. മുകളിൽ ഹിൽ ടോപ് ഹോട്ടൽ എത്തിയപ്പോൾ എനിക്ക് തോന്നിയത് അതാണ്. ഏറ്റവും മനോഹരമായ രാത്രി അവിടെ മരം കൊണ്ടുള്ള റൂമുകളും ഹിമലത്തിലേക്ക് കണ്ണെത്തുന്ന ബൽകാണിയും. ആ രാത്രി കോട്ടയും പുകയിലും മറഞ്ഞു.
Bhuntar - Kasol HRTC Bus 1.5 hours
Kasol - Challal 1 hour walk
Challal - Rashol 4kms (8 hours and plus)
By:- Dani Paulson
أحدث أقدم